പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലോടെ നടി മാല പാർവതി…

ഇന്ന് പുലർച്ചെ ഏറെ ഞെട്ടലോടെയാണ് കേരളക്കര മാധ്യമ പ്രവർത്തകൻ ബഷീറിന്റെ മരണവാർത്ത കേട്ടത്. പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗം നൽകിയ ഞെട്ടലിലാണ് നടി മാല പാർവതിയും. ‘വിശ്വസിക്കാനാകുന്നില്ല.. ബഷീർ.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. “ചേച്ചി ബഷീറാ” എന്ന് പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാൻ ആവുന്നില്ല.’ എന്നാണ് മാല ഫേസ്ബുക്കിൽ കുറിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ബഷീർ വാഹനാപകടത്തിൽ മരിച്ചത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയിരുന്നു കെ എം ബഷീർ. അമിത വേഗതയിൽ എത്തിയ വാഹനം നിർത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷിൽ വച്ചായിരുന്നു അപകടം.
അതേസമയം ഐ എ എസ് ഓഫീസറും സർവേ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹമാണ് ബഷീറിനെ ഇടിച്ചിട്ടത്. വഫ ഫിറോസ് എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് ശ്രീറാം ഓടിച്ചിരുന്നത്. എന്നാൽ അപകടം നടന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.