ഈ ജീവനും വിലപ്പെട്ടതാണ്!! മഴക്കെടുതിയിൽ അകപ്പെട്ട കുട്ടികുരങ്ങനെ നെഞ്ചോട് ചേർത്ത് ഒരാൾ

August 11, 2019

സംസ്ഥാനത്ത് നാശം വിതച്ചുകൊണ്ട് മഴക്കെടുതി തുടരുകയാണ്. ഈ സാഹചര്യത്തിൽ വിവിധിയിടങ്ങളിൽ രക്ഷാപ്രവർത്തനവും ഊർജ്ജിതമാണ്. രക്ഷാപ്രവർത്തനത്തിനിടെ ഒരാൾ ഒരു കുരങ്ങൻകുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

നനഞ്ഞു വിറയ്ക്കുന്ന കുട്ടിക്കുരങ്ങൻ അദ്ദേഹത്തിന്റെ നെഞ്ചോട് ചേർന്നിരിക്കുന്നതും അയാൾ കുരങ്ങനെ തടവുന്നതും വീഡിയോയിൽ കാണുന്നുണ്ട്. മനുഷ്യർ മാത്രമല്ല എല്ലാ ജീവനും വിലയുള്ളതാണെന്ന് ഓർമ്മിക്കുന്നതാണ് ഈ വീഡിയോ.