ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും

August 20, 2019

ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. അഞ്ച് പേര് അടങ്ങുന്ന സംഘമാണ് പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഈ പ്രദേശത്ത്  കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. അതേസമയം ഇനി  ഇവരുടെ കൈയ്യിൽ അവശേഷിക്കുന്നത് രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ്.

സനൽ കുമാർ ശശിധരൻ സംവിധാനം ചെയുന്ന പുതിയ ചിത്രം കയറ്റത്തിന്റെ  ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപാണ് ഈ സംഘം ഹിമാചലിൽ   എത്തിയത്. വിനോദ സഞ്ചാരികൾ അടക്കം നിരവധിപേരാണ് ഈ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. അതേസമയം ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ അറിയിച്ചത്.