മഴക്കെടുതിക്ക് പിന്നാലെ സോയിൽ പൈപ്പിംഗ് പ്രതിഭാസവും
മണ്ണിടിച്ചിലിനും കനത്ത മഴയ്ക്കും പിന്നലെ കേരളത്തിൽ സോയിൽ പൈപ്പിംഗ് പ്രതിഭാസവും. ഭൂമിക്കടിയില്‍ നിന്നും വെള്ളവും മണലും ചെളിക്കൊപ്പം പുറത്തേക്ക് വരുന്നതാണ് സോയിൽ പൈപ്പിംഗ്. നേരത്തെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് കണ്ടെത്തിയ പ്രതിഭാസം ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ തോട്ടക്കാട് പൈക്കാടൻ മലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്.
വലിയ തോതിൽ മലയിടിച്ചിലിന് സാധ്യത ഉള്ളതാണ് ഈ പ്രതിഭാസമെന്ന് വിദഗ്ധർ പറയുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട അവസ്ഥയില്ലന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മണ്ണിനടിയിൽ കാണപ്പെടുന്ന കളിമണ്ണിൽ നിന്ന് വെള്ളം താഴോട്ട് ഇറക്കുന്നതിനുള്ള തടസം മുകൾ ഭാഗത്തേക്ക് സൃഷ്ടിക്കുന്ന സമ്മർദ്ധമാണ് സോയിൽ പൈപ്പിംഗ് പ്രതിഭാസത്തിന് പ്രധാന കാരണം. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തോട് ചേര്‍ന്നാണ് സോയില്‍ പൈപ്പിംഗ് പ്രതിഭാസവും കാണപെട്ടത്.