കേരളത്തെ കൈ പിടിച്ചുയർത്താൻ തമിഴ് ജനതയും; ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ 60 ലോഡ് സാധനങ്ങൾ കേരളത്തിലേക്ക്

August 14, 2019

അസാധാരണമായ ഒരു ദുരന്ത മുഖത്തുനിന്ന് കേരളത്തെ കൈ പിടിച്ചുയർത്തുകയാണ് ലോകം…കഴിഞ്ഞ കുറെ ദിവസങ്ങളായി മഴയും വെള്ളവും കേരളത്തിൽ സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുകയായിരുന്നു. മഴക്കെടുതിയിലാണ്ട കേരളത്തിലേക്ക് സഹായഹസ്തവുമായി തമിഴ്നാട് ജനതയും. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ 60 ലോഡ് സാധനങ്ങളാണ് എത്തുന്നത്. അരി, പലവ്യഞ്ജനം, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍, മരുന്നുകള്‍, പഠനസാമഗ്രികള്‍ തുടങ്ങിയവ അടങ്ങിയ ലോഡാണ് കേരളത്തിലേക്ക് കയറ്റി അയക്കുന്നത്.

അതേസമയം കഴിഞ്ഞ പ്രളയകാലത്തും കേരളത്തിന് സഹായ ഹസ്തവുമായി തമിഴ്‌നാട് എത്തിയിരുന്നു. നിരവധി സിനിമാതാരങ്ങളും ദുരിതത്തിലകപ്പെട്ട കേരളക്കരയെ സഹായിക്കാൻ മുന്നിട്ടെത്തിയിട്ടുണ്ട്.