ഗതാഗത നിയമലംഘനത്തിനുള്ള പിഴ വര്‍ധിപ്പിച്ചു; അറിയാം പുതുക്കിയ ട്രാഫിക് പിഴകള്‍
സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിച്ചാല്‍ ഈടാക്കുന്ന പിഴ വര്‍ധിപ്പിച്ചു. അടുത്ത മാസം ഒന്നാം തീയതി മുതലാണ് പുതുക്കിയ പിഴ പ്രാബല്യത്തില്‍ വരിക. അതേസമയം ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ… നിങ്ങളുടെ കാശ് ലാഭിക്കൂ എന്ന പ്രചരണവുമായി മോട്ടോര്‍ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകളിലും പുതിയ പരിഷ്കരണങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്കെതിരെയും കേസെടുക്കും. കൂടാതെ അപകടമുണ്ടാക്കുന്ന വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കും.
പുതുക്കിയ ട്രാഫിക് പിഴകള്‍
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ – 2000-10,000
ഹെല്‍മറ്റ്/ സിറ്റ് ബല്‍റ്റ് ധരിച്ചില്ലെങ്കില്‍- 1000
ലെസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍- 5000
മത്സരയോട്ടം- 5000
വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍- 10,000
ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹം ഓടിച്ചാല്‍- 2000
അപകടകരമായ ഡ്രൈവിങ്- 1000-5000
വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍-5000-10000
ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍- 25,000- ഒരു ലക്ഷം
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ -10000