യാത്രക്കാര്‍ക്ക് ആശ്വാസം; ഷൊര്‍ണൂര്‍-കോഴിക്കോട് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

August 12, 2019

കനത്തെ മഴയെ തുടര്‍ന്ന് താറുമാറായ ഷൊര്‍ണൂര്‍- കോഴിക്കോട് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പുനഃസ്ഥാപിച്ചത്. മംഗലാപുരം നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് സ്‌പെഷ്യല്‍ പാസഞ്ചറായി കടത്തിവിട്ടു.

Read more:“എന്‍റെ വയനാട് ദുരിതത്തിലാണ്” സഹായം അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പാസഞ്ചര്‍ ട്രെയിനുകളായിരിക്കും ആദ്യം കടത്തിവിടുക. രണ്ട് ദിവസത്തിനകം ട്രെയിന്‍ ഗതാഗതം സാധാരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷ.