മഴ രൂക്ഷം: ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

August 9, 2019

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. റോഡ്, റെയില്‍ ഗതാഗതത്തെയും മഴ കാര്യമായി ബാധിക്കുന്നുണ്ട്. കായംകുളം- എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. ആലപ്പുഴ വഴി പോകേണ്ടിയിരുന്ന ദീര്‍ഘദൂര സര്‍വ്വീസുകള്‍ കോട്ടയം വഴി തിരിച്ചുവിടും.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

1) എറണാകുളം -ആലപ്പുഴ പാസഞ്ചര്‍ (56379)
2) ആലപ്പുഴ-എറണാകുളം പാസഞ്ചര്‍
3) ആലപ്പുഴ-എറണാകുളം പാസഞ്ചര്‍(56302)
4) എറണാകുളം-കായംകുളം പാസഞ്ചര്‍ (56381)
5) കായംകുളം-എറണാകുളം പാസഞ്ചര്‍ (56382)
6) എറണാകുളം-കായംകുളം പാസഞ്ചര്‍ (56387)
7) കായംകുളം-എറണാകുളം പാസഞ്ചര്‍ (56388 )
8) കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി) (66300)
9) എറണാകുളം-കൊല്ലം (കോട്ടയം വഴി) (66301)
10) കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)(66302)
11) എറണാകുളം-കൊല്ലം (ആലപ്പുഴ വഴി)(66303)
10) കായംകുളം- എറണാകുളം പാസഞ്ചര്‍ (56380)