“ഇത് ചെയ്തവന്‍ ആരായാലും അവനാളൊരു പുലിയാ”: ‘ബ്രദേഴ്‌സ് ഡേ’ ടീസര്‍

September 13, 2019

ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.  പൃഥ്വിരാജ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍. തിരുവോണ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സക്‌സസ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Read more:“പ്രണവിനെയാണോ ദുല്‍ഖറിനെയാണോ കൂടുതല്‍ ഇഷ്ടം” എന്ന് ചോദ്യം; ആരും പ്രതീക്ഷിക്കാത്ത മറുപടിയുമായി മോഹന്‍ലാല്‍: വീഡിയോ

ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ഇത് ശരിവയ്ക്കുതാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ബ്രദേഴ്‌സ് ഡേ എന്ന ചിത്രം.

‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടുന്നുണ്ട്. കട്ടത്താടിയുള്ള ലുക്കാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റേത്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷ് വരികളെഴുതി ആലപിച്ച ഒരു ഗാനവും ബ്രദേഴ്‌സ് ഡേയിലുണ്ട്. ഈ ഗാനവും അടുത്തിടെ പുറത്തെത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ഗാനത്തിനും ലഭിയ്ക്കുന്നത്.