‘ബല്‍വാല്‍ ദേവനെന്ന്’ ടൊവിനോ; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ഒരു ചിത്രം

September 25, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളിലും പലപ്പോഴും ചലച്ചിത്ര താരങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോ. ബാഹുബലി എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തിയ റാണ ദഗ്ഗുബാട്ടി അവതരിപ്പിച്ച ബല്‍വാല്‍ ദേവന്‍ എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതാണ്. ബല്‍വാല്‍ ദേവന്‍ കാളയെ മെരുക്കുന്ന രംഗവും തിയറ്ററുകളില്‍ കൈയടി നേടി. ഈ രംഗം അനുകരിക്കാനുള്ള ശ്രമമാണ് ടൊവിനോ നടത്തിയിരിക്കുന്നത്.

ചൈനയിലെ ഷാങ്ഗായിലെ ബണ്ട് ബുള്ളിന്റെ മുന്നില്‍ നിന്നുമെടുത്തതാണ് ഈ ചിത്രം. ബല്‍വാല്‍ദേവന്‍ മോഡ് ഓണ്‍ എന്ന അടിക്കുറുപ്പോടെയാണ് ടൊവിനോ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

????vs?#bhallaldevamodeon #bundbull #shanghai #china?? #travelgram

A post shared by Tovino Thomas (@tovinothomas) on

അതേസമയം എടക്കാട് ബറ്റാലിയന്‍ 06 ആണ് ടൊവിനോ കേന്ദ്ര കഥാപാത്രമായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. പി ബാലചന്ദ്രന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോയുടെ കഥാപാത്രങ്ങളാണ്.