പാട്ടും അഭിനയവും മാത്രമല്ല ഡാന്‍സും കൂട്ടിനുണ്ട് അഹാനയ്ക്ക്: വീഡിയോ

October 19, 2019

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാര്‍. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും അഹാന കൈയടി നേടാറുണ്ട്. എന്നാല്‍ അഭിനയവും പാട്ടും മാത്രമല്ല ഡാന്‍സുമുണ്ട് അഹാനയ്ക്ക് കൂട്ടിന്.

അഹാനയുടെ ചെറിയൊരു ഡാന്‍സ് വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ‘മൈ ഡെസിഗ്നേഷന്‍ ഒഫീഷ്യല്‍’ തയാറാക്കി നല്‍കിയിരിക്കുന്ന ടി ഷര്‍ട്ട് അണിഞ്ഞാണ് അഹാനയുടെ ഡാന്‍സ്.

Read more:‘നീയെന്റെ തിളങ്ങുന്ന നക്ഷത്രം’; ഭാര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗബിന്‍: ചിത്രങ്ങള്‍

ലൂക്കയാണ് അഹാന കൃഷ്ണകുമാറിന്റേതായി അവസാനമായി വെള്ളിത്തിരയിലെത്തിയ ചിത്രം. ചിത്രത്തില്‍ നിഹാരിക എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിച്ചത്. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു ലൂക്ക എന്ന ചിത്രവും ചിത്രത്തിലെ അഹാനയുടെ കഥാപാത്രവും.

ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു.