‘എന്റെ നല്ല പാതി’; ജയാ ബച്ചന്റെ അപൂര്‍വ്വ ഫോട്ടോ പങ്കുവച്ച് അമിതാഭ് ബച്ചന്‍

October 18, 2019

അഭിനയ കാര്യത്തില്‍ പകരംവയ്ക്കാനില്ലാത്ത ഇതിഹാസ താരമാണ് അമിതാഭ് ബച്ചന്‍. വെള്ളിത്തിരയില്‍  എക്കാലത്തും സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന താരം. പ്രേക്ഷകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ബിഗ് ബി എന്നു വിളിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് അമിതാഭ് ബച്ചന്‍. ഇപ്പോഴിതാ ഭാര്യയുടെ ഒരു അപൂര്‍വ്വ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ‘എന്റെ നല്ല പാതി’ എന്ന് അടിക്കുറിപ്പോടെയാണ് അമിതാഭ് ബച്ചന്‍ ഭാര്യ ജയ ബച്ചന്റെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പമാണ് ജയ ബച്ചന്‍ നില്‍ക്കുന്നതെങ്കിലും ബിഗ് ബിയുടെ മുഖം വ്യക്തമല്ല. 1973 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഷോലെ, അഭിമാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതേസമയം ബോളിവുഡ് മെഗാസ്റ്റാര്‍ ഇപ്പോള്‍ തമിഴിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എസ്.ജെ സൂര്യയ്‌ക്കൊപ്പം ‘ഉയര്‍ന്ത മനിതന്‍’എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബിയുടെ തമിഴിലേക്കുള്ള പ്രവേശനം. തമിള്‍ വണ്ണനാണ് ചിത്രത്തിന്റെ സംവിധാനം.

Read more:ബഹിരാകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ; രസകരമായ നിമിഷങ്ങള്‍ പങ്കുവച്ച് ഹസ്സാ

ഉയര്‍ന്ത മനിതന്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഉയരമുള്ള മനുഷ്യന്‍ എന്നാണ്. ഒരു മനുഷ്യന്റെ മഹത്വത്തേയും ഈ വാക്ക് സൂചിപ്പിക്കുന്നുണ്ട് ഉയര്‍ന്ത മനിതന്‍ ഹിന്ദിയിലും നിര്‍മ്മിക്കാനാണ് തീരുമാനം. ചിത്രം ഹിന്ദിയില്‍ നിര്‍മ്മിക്കുമ്പോള്‍ എസ്.ജെ സൂര്യയുടെ ആദ്യ ഹിന്ദി ചിത്രമാകും ഇത്. ബിഗ്ബി തമിഴ്‌സിനിമയില്‍ നായകനായി എത്തുന്നത് ആദ്യമാണെങ്കിലും തമിഴ് സിനിമയുടെ പിന്നണിയില്‍ ഇതിനുമുമ്പും പ്രവര്‍ത്തിച്ചിട്ടുണ്ട്. അജിത്തും വിക്രവും പ്രധാന കഥാപാത്രങ്ങളിലെത്തിയ ഉല്ലാസം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു അമിതാഭ് ബച്ചന്‍.