അനന്തരം: സഹദേവന് അന്തിയുറങ്ങാൻ നല്ലൊരു വീട് വേണം

October 31, 2019

നോവിന്റെ നീർച്ചാലുകൾ ഒഴുകിയ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് മുന്നോട്ടെത്തുന്നത്.

നോർത്ത് പറവൂരിലെ പുത്തൻവേലിക്കരയിലെ തുരുത്തൂർ ഗ്രാമത്തിലെ സഹദേവനും കുടുംബത്തിനും ഒരു നല്ല വീട് ആവശ്യമാണ്. വാർദ്ധക്യം ബാധിച്ച സഹദേവനും രോഗബാധിതരായ മകളും സഹോദരിയും അടങ്ങുന്ന മൂന്നംഗ കുടുംബം ഇപ്പോൾ താമസിക്കുന്നത് പ്ലാസ്റ്റിക് മറച്ചുകെട്ടിയ ഒരു ഷെട്ടിലാണ്. ഇവർക്ക് പുതിയ ഒരു വീട് എന്ന ആശയവുമായി പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്തിലെ കൊച്ചു വീട് എന്ന സംഘടനയും മുന്നോട്ട് വന്നിട്ടുണ്ട്.

കൊച്ചുവീട് സംഘടനയുടെ സഹായത്താൽ ഇവർക്കായുള്ള വീടിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ഏകദേശം നാലര ലക്ഷത്തോളം രൂപ ചിലവുവരുന്ന വീടിനായി ഇനിയും രണ്ടര ലക്ഷത്തോളം രൂപ ആവശ്യമാണ്. അതിനാൽ അനന്തരത്തിലൂടെ ഇനിയും നിരവധി സുമനസുകൾ സഹദേവനും കുടുംബത്തിനും സഹായവുമായി എത്തുമെന്നാണ് കരുതുന്നത്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C