ആരോഗ്യത്തിനും സൗന്ദര്യത്തിനും കഴിക്കാം ഈ പഴം

October 23, 2019

കാഴ്ചയിലെ ഭംഗിപോലെത്തനെ ഗുണത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് മാതളനാരങ്ങ. ഒന്നും രണ്ടുമല്ല നിരവധി ഗുണങ്ങളുണ്ട് മാതളനാരങ്ങയ്ക്ക്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനും ബെസ്റ്റാണ് മാതളനാരങ്ങ. വൈറ്റമിൻ സി , കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഈ പഴത്തിൽ കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഫലം കഴിക്കുന്നത് ശീലമാക്കിയാൽ  രോഗപ്രതിരോധ ശേഷി വർധിക്കും.

രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, വൃക്ക രോഗങ്ങൾ, ഹൃദ് രോഗം, എന്നിവയ്‌ക്കെല്ലാം പരിഹാരമാണ് മാതളനാരങ്ങ. ശരീരത്തിൽ അടിയുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഇതിന് സാധിക്കും. ഹൃദയത്തിൽ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഹൃദയത്തിൽ ഉണ്ടാകുന്ന അണുബാധ അകറ്റാനും മാതള നാരങ്ങ കഴിക്കുന്നതിലൂടെ സാധ്യമാകും.

വൃക്ക സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കാനും ദിവസേന മാതള നാരങ്ങ കഴിക്കുന്നത് ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ദിവസവും ഈ പഴം കഴിക്കുന്നത് ശീലമാക്കാം. മൂത്രാശയത്തിലുണ്ടാക്കുന്ന കല്ലുകളെ അലിയിപ്പിച്ച് കളയാനും ഈ പഴത്തിന് കഴിയും. അതുപോലെ  കുട്ടികളിൽ ഉണ്ടാകുന്ന  ദഹന സംബന്ധമായ അസുഖങ്ങൾക്കും ഉത്തമ പരിഹാരമാണ് മാതള നാരങ്ങ കഴിക്കുന്നത്. മാതള നാരങ്ങ പഴമായും ജ്യൂസടിച്ചുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Read also:മലയിടുക്കുകളിൽ നിന്നും താഴേക്ക്; മരണത്തെ മുഖാമുഖം കണ്ട യുവാവിന് രക്ഷകനായത് കയിൽകെട്ടിയ വാച്ച്

മാതളത്തിന്റെ ഫലം മാത്രമല്ല തൊലി, പൂവ്, കായ്,  ഇല എന്നിവയെല്ലാം ധാരാളം ഔഷധ ഗുണങ്ങളാൽ സമൃദ്ധമാണ്. മാതള നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിനെ ആഗീരണം ചെയ്ത് വിളർച്ച ഒഴിവാക്കാൻ സഹായിക്കും.