ഉപതെരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകൾ പുറത്ത്, എറണാകുളത്ത് എൻ ഡി എ മുന്നിട്ട് നിൽക്കുന്നു
October 24, 2019

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തപാൽ, സർവീസ് വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ആദ്യഫല സൂചനകൾ പുറത്ത്. മഞ്ചേശ്വരത്ത് യു ഡി എഫ് മുന്നിട്ട് നിൽക്കുന്നു. എം സി കമറുദ്ധീൻ 62 വോട്ടുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്. വട്ടിയൂർക്കാവിൽ 101 വോട്ടിന്റെ ഭൂരിപക്ഷവുമായി എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് മുന്നിട്ട് നിൽക്കുന്നു. അരൂരിലെ ഇടതുപക്ഷ സ്ഥാനാർഥി മനു സി പുളിക്കൻ 22 വോട്ടുകൾക്ക് മുന്നിട്ട്നിൽക്കുന്നു. കോന്നിയിൽ യു ഡി എഫ് സ്ഥാനാർഥി പി മോഹൻരാജ് 529 വോട്ടുകൾക്ക് മുന്നിട്ടനിൽക്കുന്നു. എറണാകുളത്ത് എൻ ഡി സ്ഥാനാർഥി സി ജി രാജഗോപാൽ ലീഡ് ചെയ്യുന്നു.