ധോണിയെ ഓമനിച്ച് കുഞ്ഞുമകള്‍ സിവ; ക്യൂട്ട് വീഡിയോ

October 28, 2019

ബാറ്റുകൊണ്ടും ബോളുകൊണ്ടുമെല്ലാം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകളും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു. മലയാളത്തില്‍ പാട്ടുപാടിയും തമിഴ് പറഞ്ഞും അച്ഛനൊപ്പം നൃത്തം ചെയ്തുമെല്ലാം കുഞ്ഞു സിവ സൈബര്‍ ലോകത്തെ കീഴടക്കുന്നു.

സിവയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകരും ഏറെയാണ്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ധോണിക്കൊപ്പമുള്ള കുഞ്ഞു സിവയുടെ രസകരമായ ഒരു വീഡിയോ. അച്ഛനെ താലോലിക്കുന്ന സിവയാണ് വീഡിയോയിലെ താരം. മകള്‍ ഓമനിക്കുമ്പോള്‍ കണ്ണുകളടച്ച് ഉറങ്ങുന്നതുപോലെ അഭിനയിക്കുന്ന ധോണിയേയും വീഡിയോയില്‍ കാണാം.

 

View this post on Instagram

 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on