ആരോഗ്യപൂർണ്ണമായ ജീവിതത്തിന് ഭക്ഷണശീലത്തിൽ വരുത്താം ചില മാറ്റങ്ങൾ
എല്ലാവരുടെയും ജീവിതസാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ഭക്ഷണരീതിയിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. പുറത്തുനിന്നുള്ള ആഹാരമാണ് ഇന്ന് കൂടുതലായും ആളുകൾ കഴിക്കുന്നത്. ഇത് വലിയ രോഗങ്ങളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. വലിയ രുചിയോടെ പലപ്പോഴും പുറത്ത് നിന്ന് ഭക്ഷണങ്ങൾ വാങ്ങി കഴിക്കുന്നത് മാരക രോഗങ്ങൾ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ചിലപ്പോൾ മാനസീക രോഗത്തിന് വരെ കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഭക്ഷണരീതികൾ പല ഉദര രോഗങ്ങൾക്കും കാരണമാകാറുണ്ട്. രുചിയും മണവും കൊണ്ട് ഭക്ഷണ പ്രേമികളെ ആകർഷിക്കുന്ന പല ഭക്ഷണ പദാർത്ഥങ്ങളിലും രാസ പദാർത്ഥങ്ങളുടെ അളവ് വളരെയധികമാണ്. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ജങ്ക് ഫുഡിന്റെ അഡിക്ഷൻ സ്വഭാവം പുകവലിക്കും മയക്കുമരുന്നിനും തുല്യമാണെന്ന് വരെ പഠനങ്ങൾ തെളിയിച്ചിരുന്നു.
ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. കൊഴുപ്പുള്ള ഭക്ഷണപദാർത്ഥങ്ങൾ ധാരാളമായി കഴിക്കുന്നതോടെ ഇത് പൊണ്ണത്തടിക്കും കാരണമാകും. ബര്‍ഗര്‍, പിസ്സ, തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവര്‍ പെട്ടന്നൊരു ദിവസം ഇത് നിര്‍ത്തിയാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇത്തരത്തിലുള്ള ഫുഡ് ശീലമാക്കിയവർ പെട്ടന്ന് നിർത്തുമ്പോൾ ശക്തമായ തലവേദന, മാനസീകവും ശാരീരികവുമായ അസ്വസ്തതകൾ ഉണ്ടാകുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ഭക്ഷണം ശീലമാക്കിയവർ സാവധാനം ജങ്ക് ഫുഡുകൾ ഒഴിവാക്കുക. കൂടുതലും വീടുകളിൽ തയാറാക്കിയതോ രാസപദാർത്ഥങ്ങൾ ചേർക്കാത്തതോ ആയ ഭക്ഷണങ്ങൾ ശീലമാക്കുക.
Read also: കുടുംബത്തിനൊപ്പം ഫഹദും നസ്രിയയും; വൈറലായി ചിത്രങ്ങൾ
അതുപോലെ തന്നെ പായ്ക്കറ്റ് ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുന്നതാണ് ആരോഗ്യപരമായ ജീവിതത്തിന് ഉത്തമം. ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം.