ഇതാണ് ജയറാമിന്റെ ചക്കി; ശ്രദ്ധനേടി ചിത്രങ്ങൾ

October 30, 2019

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരും മലയാള സിനിമയിലെ മികച്ച താരങ്ങളായിരുന്നു. ദമ്പതികളുടെ മകൻ കാളിദാസൻ ബാലതാരമായി രണ്ടു ചിത്രങ്ങളിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ‘പൂമരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താര പുത്രന് വലിയ സ്വീകാരണമാണ് മലയാളി മനസുകള്‍ നല്‍കിയത്. അതേസമയം ജയറാമിന്റെ മകൾ മാളവികയുടെ സിനിമാപ്രവേശനത്തെക്കുറിച്ചുള്ള വാർത്തകളറിയാൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

#throwback

A post shared by Chakki (@malavika.jayaram) on

എന്നാൽ ചെന്നൈയിലെ ഒരു കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ചക്കിയുടെ മോഡലിംഗ് രംഗത്തേക്കുള്ള പ്രവേശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും ഏറെ ശ്രദ്ധനേടി. മിലാൻ ഡിസൈനിന്റെ ബ്രാൻഡ് മോഡലായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രൈഡൽ ബനാറസി സാരികളുടെ മോഡലിലാണ് ചക്കി എത്തുന്നത്. ദീപാവലി ദിനത്തിലാണ് ചക്കി പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

 

View this post on Instagram

 

More like …”six yards of pure struggle”!

A post shared by Chakki (@malavika.jayaram) on

Read also: “ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്”; കയറ്റം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി 

മലയാള ചലച്ചിത്രലോകത്ത് അഭിനയ മികവുകൊണ്ടു ശ്രദ്ധേയനായ നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകന്‍. ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കോളേജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. പത്മരാജന്‍ സംവിധാനം നിര്‍വ്വഹിച്ച ‘അപരന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സനിമയിലേക്കുള്ള ജയറാമിന്റെ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ താരം തിളങ്ങി. ജയറാമിന്റെ കഥാപാത്രങ്ങളൊക്കെയും വെള്ളിത്തിരയില്‍ ശ്രദ്ധേയമായിട്ടുണ്ട്.

 

View this post on Instagram

 

Thanks, @shireenshahanaboutique ? @le_rezine

A post shared by Chakki (@malavika.jayaram) on