“ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ”; ചിരിപ്പിച്ച് രമേഷ് പിഷാരടി

October 31, 2019

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റ്.

രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബന്‍, പ്രിയ, ജോജു എന്നിവരടങ്ങുന്ന അഞ്ച് പേരുടെ ഒരു ചിത്രമാണ് തരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്നാല്‍ ഇവരുടെ ടീ  ഷര്‍ട്ടിലെ വാചകങ്ങളാണ് രസകരം. ‘ലേശം ഉളുപ്പ്’, ‘കേറിവാടാ മക്കളേ കേറിവാ’, ‘ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍’… ഇത്തരത്തില്‍ രസകരമായ വാചകങ്ങളാണ് ടി ഷര്‍ട്ടിലുള്ളത്. എന്നാല്‍ ഈ ചിത്രത്തിന് രമേഷ് പിഷാരടി നല്‍കിയ അടിക്കുറിപ്പാണ് ഏറെ രസകരം. ‘സായിപ്പിനോട് ഞാന്‍ പറഞ്ഞു എല്ലാം മഹത് വചനങ്ങള്‍ ആണെന്ന്’ ചിത്രത്തോടൊപ്പം രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Read more:പെട്രോള്‍ പമ്പിലേക്ക് ‘പറന്ന്’ കയറുന്ന കാര്‍; അപകടകാരണം അമിതവേഗം: വൈറല്‍ വീഡിയോ

ആംസ്റ്റര്‍ഡാമില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ജോജുവിനുമൊപ്പം വെക്കേഷന്‍ ആഘോഷിക്കുകയാണ് താരം. യാത്രയുടെ മറ്റ് ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വെള്ളിത്തിരയ്ക്ക് പുറത്തും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും. ഇവരുടെ സൗഹൃദത്തിന്‍റെ ചിത്രങ്ങള്‍ നേരത്തേ മുതല്‍ക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.

 

View this post on Instagram

 

???

A post shared by JOJU (@joju_george) on


അതേസമയം മികച്ച പ്രേക്ഷക പ്രതികരണമാണ് രമേഷ് പിഷാരടി സംവിധാനം നിര്‍വ്വഹിച്ച ‘ഗാനഗന്ധര്‍വ്വന്‍’ എന്ന ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടി ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് ആണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

 

View this post on Instagram

 

#amsterdam #jojugeorge #kunchakoboban #vacation

A post shared by Ramesh Pisharody (@rameshpisharody) on