കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർ അറിയാൻ…!!

October 8, 2019

ആരോഗ്യപൂർണമായ ജീവിതത്തിന് വ്യായാമം അത്യാവശ്യമാണ്. എന്നാൽ  ജോലിത്തിരക്കിനിടയിൽ വ്യായാമം സൗകര്യപൂർവം ഒഴിവാക്കുകയാണ് മിക്കവരും ചെയ്യാറുള്ളത്. എന്നാൽ വ്യയാമം ഒഴിവാക്കുന്നത് നിരവധി അസുഖങ്ങളിലേക്ക് നമ്മെ നയിക്കാറുണ്ട്. കൂടുതൽ സമയവും ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് കൂടുതൽ രോഗങ്ങൾ കണ്ടുവരുന്നത്.

ശരീരമനങ്ങാതെ ഇരുന്ന് ജോലി ചെയുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്കാണ് കരണമാകുന്നത്. ഓഫീസിൽ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട.. ഒന്നും രണ്ടുമല്ല നിരവധി രോഗങ്ങളാണ് നിങ്ങൾ കൂടെ കൂട്ടിയിരിക്കുന്നത്. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, അർബുദം,ആസ്ത്മ, അൽഷിമേഷ്യസ്, അൾസർ, നടുവേദന, കാഴ്ചക്കുറവ്, കഴുത്ത് വേദന തുടങ്ങി നിരവധി രോഗങ്ങളാണ് നിങ്ങളെ പിടികൂടുക.

അതേസമയം  കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ കൃത്യമായും നിർബന്ധമായും വ്യായാമം ചെയ്യണം. കാരണം ഇരുന്ന് ജോലി ചെയുമ്പോൾ വളരെ  കുറഞ്ഞ അളവിലുള്ള ഊർജം മാത്രമാണ് ചെലവിടുന്നത്. അതിനാൽ ഉയർന്ന രക്ത സമ്മർദം, അമിത ഭാരം, കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ വർധിക്കുന്നു. ഇവ ക്രമാതീതമായി വർധിക്കുന്നതോടെ നിരവധി രോഗങ്ങൾക്ക് ശരീരം സജ്ജമാകുന്നു.

Read also: പാട്ടുവേദിയെ ഞെട്ടിച്ച് റിച്ചൂട്ടനും അനന്യകുട്ടിയും; അൺലിമിറ്റഡ് എനർജിയെന്ന് ജഡ്ജസും , ക്യൂട്ട് വീഡിയോ

കൂടുതൽ സമയം ഇരുന്ന് ജോലി ചെയുമ്പോൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടും. ഇതോടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി താഴും. ഇത് ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകും. എന്നാൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർക്ക് ഓഫിസിൽ ഇരുന്നുകൊണ്ടും ചില വ്യായാമങ്ങൾ ചെയ്യാൻ സാധിക്കും. യോഗ അല്ലെങ്കിൽ വ്യായാമം ശീലമാക്കുന്നവർക്ക് ഓഫീസ് ടൈമിൽ തന്നെ അത് ചെയ്യാനും സാധിക്കും.

കഴുത്തിനും, നടുവിനും, കൈ കാലുകളിലെ പേശികൾക്കുമൊക്കെ അയവ് ലഭിക്കുന്ന ചെറിയ എക്സസൈസുകൾ ശീലമാക്കിയില്ലെങ്കിൽ അത് ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കും. ചിലപ്പോൾ ഇത് നമ്മെ വലിയ രോഗികളാക്കി മാറ്റാനും കാരണമാകും.