സസ്യാഹാരവും ആരോഗ്യഗുണങ്ങളും

മാറുന്ന ജീവിതശൈലിയിൽ നിരവധി അസുഖങ്ങളും നമ്മോടൊപ്പം കൂടെക്കൂടാറുണ്ട്. എന്നാൽ ആരോഗ്യമുള്ള ശരീരത്തിനായി നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് നാരുകൾ അടങ്ങിയ ഭക്ഷണം. എന്നാൽ അവ ഏതൊക്കെയാണെന്ന് പോലും മിക്കവർക്കും അറിയില്ല. അതുകൊണ്ടുതന്നെ ആരോഗ്യമുള്ള ശരീരത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
സസ്യാഹാരങ്ങളില്‍ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. എല്ലാ സസ്യാഹാരങ്ങളിലും ഒരേ അളവിലല്ല നാരുകള്‍ അടങ്ങിയിരിക്കുന്നതും. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയിലാണ് കൂടുതലായും നാരുകൾ അടങ്ങിയിരിക്കുന്നത്.
നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പ്രമേഹ രോഗമുള്ളവർക്ക് നല്ലൊരു പ്രതിവിധിയാണ്. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തില്ല, അതുകൊണ്ടുതന്നെ ഇവ ധൈര്യമായി കഴിക്കാം. രക്തത്തിലെ കൊളസ്ട്രോൾ കുറയാനും ഇത് സഹായിക്കും. അമിതവണ്ണം ഉണ്ടാകാതിരിക്കാനും, മലബന്ധം അകറ്റാനും നല്ലൊരു മാർഗം കൂടിയാണ് നാരുകൾ അടങ്ങിയ ഭക്ഷണം. വൻകുടൽ, മലാശയം എന്നിവയിൽ ഉണ്ടാകുന്ന ക്യാൻസറിനെ തടയുന്നതിനും, ഹൃദയാഘാതത്തിനും നല്ലൊരു പരിഹാരമാണ് നാരുകൾ.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതിനാൽ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും. അതുപോലെതന്നെ സ്കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇതിലുള്ള ആന്റി ഓക്സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ തുടക്കത്തിലേ നശിപ്പിക്കുന്നു. മാത്രമല്ല സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിലും ചെറുപയര്‍ വളരെ ഉത്തമമാണ്. ചര്‍മ്മത്തിനുണ്ടാവുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ മുളപ്പിച്ച ധാന്യങ്ങൾക്ക് സാധിക്കും.
മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി, നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകളും മുളപ്പിച്ച പയറില്‍ ഉണ്ട്.
ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങക്ക, കടല, ചെറുപയര്‍, സോയ, മുതിര, നിലക്കടല, എള്ള്, കൊത്തമല്ലി, ജീരകം, കുരുമുളക്, പാഷന് ഫ്രൂട്ട്, പേരയ്ക്ക, മാതളം, നെല്ലിക്ക, മുന്തിരി എന്നിവയാണ് നാരുകൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ.