ഡയറ്റ് ചെയ്തിട്ടും വണ്ണം കുറയാത്തവർ അറിയാൻ…

October 16, 2019

തടി കുറയ്ക്കുന്നതിനായി നിരവധി മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ. നിരവധി ഡയറ്റുകൾ ക്രമീകരിച്ചിട്ടും, വ്യായാമങ്ങൾ ചെയ്തിട്ടും ശരീരഭാരം കുറഞ്ഞില്ലെന്ന് പരാതി പറയുന്നവരെയും കാണാം. എന്നാൽ ആരോഗ്യകരമായും കൂടുതല്‍ ഫലപ്രദമായും ശരീരഭാരം കുറയ്ക്കാന്‍ ചില എളുപ്പ വഴികളും ഉണ്ട്.  പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ എളുപ്പത്തിൽ തടി കുറയ്ക്കാൻ സഹായിക്കുന്ന ചില ജ്യൂസുകൾ നമ്മുടെ അടുക്കളയിൽ തന്നെ തയാറാക്കാം. ഡയറ്റിനൊപ്പം ധാരാളമായി വെള്ളം കുടിക്കേണ്ടതും ശരീരഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്.

ഭാരം കുറയ്ക്കാന്‍ നാരങ്ങാവെള്ളത്തെ ആശ്രയിക്കുന്നവർ നിരവധിയാണ്. എന്നാല്‍, വളരെ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റു പാനീയങ്ങളാണ് കരിക്കിൻ വെള്ളം, വെള്ളരിക്ക ജ്യൂസ് എന്നിവ. കരിക്കിൻ വെള്ളത്തിന്റെ സ്വാഭാവിക രുചിയും ഇടത്തരം മധുരവും ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഇതിനെ വ്യത്യസ്തമാക്കുന്നു. അതുകൊണ്ടുതന്നെ ശരീര ഭാരം കുറയ്ക്കാൻ ഇത് സഹായിക്കും.

ഗ്രീൻ ടീ ശീലമാക്കുന്നതും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. വെള്ളരിക്കയിൽ ധാരാളമായി ജലാംശം അടങ്ങിയിട്ടുണ്ട്. കലോറി അടങ്ങാത്ത ഭക്ഷണമാണ് വെള്ളരിക്ക, അതുകൊണ്ടുതന്നെ വെള്ളരിക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരഭാരം കുറയും ഒപ്പം വയറും കുറയും. വിറ്റാമിൻ എ ബി കെ എന്നിവയും വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയുന്നതിനൊപ്പം ശരീരസൗന്ദര്യത്തിനും വെള്ളരിക്ക അത്യുത്തമമാണ്.

Read also: വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടർന്ന് സിംഹം; ഭീതിയോടെ യാത്രക്കാർ, വീഡിയോ

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ ദിവസവും ശീലമാക്കുന്നത് അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കും. ദിവസവും മൂന്ന് ഗ്ലാസ് ഗ്രീന്‍ ടീ എങ്കിലും കുടിക്കുന്നതാണ് ഉത്തമം.