അയോധ്യവിധി ഇന്ന്; രാജ്യമെങ്ങും കനത്ത സുരക്ഷ
November 9, 2019
അയോധ്യ കേസിൽ സുപ്രീം കോടതി ഇന്നു വിധി പറയും. രാവിലെ 10.30 നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക. ജഡ്ജിമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്. 134 വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി ഇന്ന് പ്രസ്താവിക്കുന്നത്. അതേസമയം അയോധ്യവിധി ഇന്ന് വരാനിരിക്കെ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
2010 ലെ അലഹബാദ് ഹൈക്കോടതിയുടെ വിധി 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകളിലാണ് ഇന്ന് സുപ്രീം കോടതി വിധി പറയുന്നത്. അതേസമയം വർഷങ്ങളായുള്ള തർക്കത്തിന് അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.