അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ ചിലങ്കയണിഞ്ഞ് ദിവ്യ ഉണ്ണി; മനോഹരം ഈ ചിത്രങ്ങള്‍

November 12, 2019

ഒരുകാലത്ത് മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ ദിവ്യ ഉണ്ണി വിവാഹത്തോടെയാണ് സിനിമാലോകത്തു നിന്നും അപ്രത്യക്ഷമായത്.  സിനിമയില്‍ സാന്നിധ്യമറിയിക്കുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ദിവ്യ ഉണ്ണി. നൃത്തവേദികളിലും താരം നിറസാന്നിധ്യമാണ്.  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ആണ്.

Read more :  പ്രതീക്ഷയുണർത്തി ക്രിസ്മസ് റിലീസുകൾ; രണ്ടു മമ്മൂട്ടി ചിത്രങ്ങളും

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ചിലങ്കയണിഞ്ഞ ദിവ്യ ഉണ്ണിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിതിൻ നാരായണൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നൃത്തം ഒരു ഉപാസനയായി കാണുന്ന ദിവ്യ ഉണ്ണി നൃത്തവുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടുകളാണ് കൂടുതലായും നടത്താറുള്ളതും.

 

View this post on Instagram

 

#smile in your #dancingbells @nithinnarayanan_ click #divyaaunni #dancephotoshoot #waterfalls #beautifulkerala #bharatanatyam

A post shared by Divyaa Unni (@divyaaunni) on

അമേരിക്കയിലായിരുന്നു വിവാഹ ശേഷം ദിവ്യ ഉണ്ണി. വിദേശത്ത് നൃത്ത വിദ്യാലയവുമുണ്ട് താരത്തിന്. സമൂഹ മാധ്യമങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം സജീവമായതോടെ ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

വിനയൻ സംവിധാനം ചെയ്ത ‘ആകാശഗംഗ’യാണ് ദിവ്യ ഉണ്ണിക്ക് കൂടുതൽ പ്രസിദ്ധി നൽകിയത്. ഇരുപത് വർഷങ്ങൾക്ക് ശേഷം ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗം വന്നപ്പോൾ ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവും ചലച്ചിത്രലോകത്ത്  ചർച്ചയായിരുന്നു. എന്നാൽ ചിത്രത്തിൽ ദിവ്യ ഉണ്ണി ചെയ്ത കഥാപാത്രം മരിച്ചുപോകുന്നതായാണ് ആവിഷ്കരിച്ചത്. സിനിമയുടെ ഭാഗം ആയില്ലെങ്കിലും ദിവ്യ ഉണ്ണി ചിത്രത്തിന് ആശംസകൾ അറിയിച്ചിരുന്നു.