നസ്രിയയുടെയും അമാലിന്റെയും കുസൃതി നേരങ്ങൾ; ഫൺ ടൈം ചിത്രങ്ങൾ പങ്കുവെച്ച് താരം

November 17, 2019

മലയാള സിനിമ ലോകത്ത് ഏറെ പ്രിയങ്കരിയാണ് നസ്രിയ. കുറുമ്പും കുസൃതിയുമുള്ള നസ്രിയ വിവാഹശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരുന്നു. പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന സിനിമയിലൂടെയാണ് വീണ്ടും സജീവമായത്. ഭർത്താവ് ഫഹദ് ഫാസിലിനൊപ്പം നിര്‍മാണത്തിലേക്കും താരം കടന്നു. സിനിമ ലോകത്തിനപ്പുറം സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. നസ്രിയയുടെ അടുത്ത സുഹൃത്ത് ആരെന്നു ചോദിച്ചാൽ നിസംശയം പറയാം, അത് അമാൽ സുൽഫി ആണെന്ന്.  ദുൽഖർ സൽമാന്റെ ഭാര്യയാണ് അമാൽ.

 

View this post on Instagram

 

Ammuu?❤

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വരാറുണ്ട്. ഇപ്പോൾ ചില ‘ഫൺ ടൈം’ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ഇൻസ്റ്റഗ്രാമിലാണ് നസ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മു എന്നാണ് നസ്രിയ അമാലിനെ വിളിക്കുന്നത്. നസ്രിയയെ ദുൽഖറും അമാലും വിളിക്കുന്നത് കുഞ്ഞി എന്നാണ്.

ഇവർക്കിടയിലെ സൗഹൃദം കുടുംബാംഗങ്ങൾ തമ്മിലുമുണ്ട്. അടുത്തിടെ നസ്രിയയുടെയും ഫഹദിന്റെയും വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു. ‘കൂടെ’ എന്ന സിനിമയ്ക്ക് ശേഷം ഒരു ഇടവേള വീണ്ടുമെടുത്ത നസ്രിയ, ഇനി ‘ട്രാൻസ്’ എന്ന സിനിമയുമായാണ് എത്തുന്നത്. ‘ട്രാൻസി’ൽ ഫഹദ് ഫാസിലിന്റെ നായികയാണ് നസ്രിയ. വിവാഹ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാൻസ്.

ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാൻസ്’. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ആഗസ്റ്റ് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

Read More:ഇതാണ് സാമുവൽ ജോൺ കാട്ടൂക്കാരൻ- ‘ഫോറൻസിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

അതേസമയം, അമാൽ പകർത്തിയ ചിത്രങ്ങൾ ദുൽഖർ സൽമാൻ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ദുൽഖറും മകൾ മറിയവും നിൽക്കുന്ന ചിത്രം അമാൽ പകർത്തിയത് ദുൽഖർ പങ്കുവെച്ചിരുന്നു.