ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ശ്രദ്ധ നേടി ‘കോളാമ്പി’
ഗോവയില്‍വെച്ചു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പ്രതികരണം നേടി മലയാള ചിത്രം ‘കോളാമ്പി’. ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. നിത്യാ മേനോന് ചിത്രത്തില്‍ നായികയായെത്തുന്നു. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ രാജീവ് കുമാര്‍ എത്തുന്ന ചിത്രം കൂടിയാണ് ‘കോളാമ്പി’.
കോളാമ്പി മൈക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. പഴയ പ്രസംഗങ്ങളും പാട്ടുകളുംകൊണ്ട് ‘കോളാമ്പി’ കേരളത്തിന്റെ ഒരു കാലഘട്ടത്തെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. ഇതിനുപുറമെ പൗരത്വ പ്രശ്നവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.
രൂപേഷ് ഓമനയാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്, രോഹിണി തുടങ്ങി നിരവധി താരനിരകള്‍ ‘കോളാമ്പി’ എന്ന സിനിമയില്‍ അണിനിരക്കുന്നുണ്ട്. രവി വര്‍മ്മനാണ് ചിത്രത്തിനു വേണ്ടി ക്യമറ കൈകാര്യം ചെയ്യുന്നത്.
Read more:വെള്ളച്ചാട്ടമല്ല, അതിമനോഹരമായി ഒഴുകിയിറങ്ങുന്നത് മേഘക്കൂട്ടം: അത്ഭുതക്കാഴ്ച
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് ഏറെക്കാലമായി വിട്ടുനിന്ന ടി കെ രാജീവ് കുമാര്‍ സംവിധായക രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘കോളാമ്പി’. ദേശീയ ചലച്ചിത്ര പുരസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ രാജീവ് സംവിധാനം നിര്‍വഹിച്ച ‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലും നിത്യ മേനോനായിരുന്നു നായിക. ഈ ചിത്രവും മികച്ച പ്രതികരണം നേടിയിരുന്നു.