ശിശുദിനിത്തില്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് മനോഹരമായൊരു താരകുടുംബ ചിത്രം
ഇന്ന്, നവംബര്‍ പതിനാല് ശിശുദിനം. സമൂഹമാധ്യമങ്ങളിലാകെ ബാല്യകാല ചിത്രങ്ങളാണ് നിറയുന്നത്. ചലച്ചിത്രതാരങ്ങളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ സൈബര്‍ ലോകത്തിന്റെ മനം കവരുകയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് പങ്കുവെച്ച മനോഹരമായ ഒരു കുടുംബ ചിത്രം.
കുഞ്ഞ് ഇസഹാക്കിനൊപ്പം കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും ബാല്യകാല ചിത്രങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് താരം ശിശുദിന ആശംസകള്‍ നേര്‍ന്നത്. കുറച്ചുനാളുകളായി നടന് കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്ക് ബോബന് കുഞ്ചാക്കോ ആണ് സോഷ്യല്‍ മീഡിയയിലെ താരം. ഓരോ വിശേഷങ്ങള്‍ക്കും കുഞ്ചാക്കോ ബോബന് കുഞ്ഞു ഇസയുടെ മനോഹര ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. ഏപ്രില്‍ പതിനേഴിനായിരുന്നു ഇസഹാക്കിന്റെ ജനനം. 2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. ആറുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്.
Read more:രാഷ്ട്രിയക്കാരനായി ജോജു; വൺ ചിത്രീകരണം പുരോഗമിക്കുന്നു
മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വഹിച്ച ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ‘ധന്യ’ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന് ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. ‘നക്ഷത്രതാരാട്ട്’, ‘നിറം’, ‘പ്രിയം’, ‘ദോസ്ത്’, ‘നരേന്ദ്രന് മകന് ജയകാന്തന്‍ വക’, ‘കസ്തൂരിമാന്‍’, ‘സ്വപ്നക്കൂട്’, ‘ഈ സ്നേഹതീരത്ത്’, ‘ലോലിപ്പോപ്പ്’, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘ഓര്‍ഡിനറി’, ‘മല്ലുസിങ്’, ‘ട്രാഫിക്’, ‘സീനിയേഴ്സ്’, ‘സെവന്‍സ്’, ‘ഡോക്ടര്‍ ലൗ’, ‘റോമന്‍സ്’, ‘രാമന്റെ ഏദന്‍തോട്ടം’, ‘തട്ടുംപുറത്ത് അച്യുതന്’, ‘അള്ള് രാമേന്ദ്രന്’, ‘വൈറസ്’ തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്.