പെയിന്റ് പണിക്ക് വന്ന ചേട്ടനോട് ഒരു പാട്ടു പാടാൻ പറഞ്ഞതാ, അമ്പരപ്പിച്ച് കളഞ്ഞു; വൈറൽ വീഡിയോ

November 15, 2019

ആരുമറിയാതെ പോകുന്ന ഒട്ടേറെ കലാകാരൻമാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട് സോഷ്യൽ മീഡിയ. തൊഴിലുറപ്പ് പണിക്കിടയിൽ പാട്ട് പാടി ഒരു വീട്ടമ്മയും, കെട്ടിടം പണിക്കിടെ മൈക്കിൾ ജാക്സന്റെ ചുവടുമായെത്തിയ യുവാവുമൊക്കെ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ താരമാകുകയാണ് പെയിന്റിംഗ് പണിക്കിടെ പാട്ടുപാടിയ ഒരാൾ. ജോലിയുടെ ഇടവേളയിൽ അതിമനോഹരമായി പാടുകയാണ് അദ്ദേഹം. പാടിത്തുടങ്ങുമ്പോൾ തന്നെ ആളുകൾ അമ്പരന്നു പോകും. കാരണം അത്ര മനോഹരമാണ് ആ ശബ്ദം.

ഇത്തരത്തിൽ സമൂഹ മാധ്യമങ്ങൾ ഒട്ടേറെ നല്ല കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. മുതിർന്നവരുടെ കഴിവുകൾ മാത്രമല്ല, കുട്ടികളുടെ കുറുമ്പും കുസൃതിയുമെല്ലാം ഇത്തരത്തിൽ വൈറലാകാറുണ്ട്.

Read More: തുടർച്ചയായി വയസ്സൻ കഥാപാത്രങ്ങൾ; സുരാജിന് സ്നേഹോപദേശവുമായി മമ്മൂട്ടി

അടുത്തിടെ കടുത്ത മോഹൻലാൽ ഫാൻ ആയ ഒരു വയസുകാരിയും, ടൂറിനു പോകാൻ പണം ചോദിക്കുന്ന ഒരു കുസൃതിക്കുരുന്നുമടക്കം കുറേപ്പേർ സമൂഹ മാധ്യമങ്ങളിൽ താരമായിരുന്നു.