‘എന്റെ നെഞ്ചാകേ നീയല്ലേ’; പ്രണയം പറഞ്ഞ് പൂർണിമയും ഇന്ദ്രജിത്തും

November 2, 2019

മലയാള സിനിമയിലെ താരദമ്പതികളാണ് ഇന്ദ്രജിത് സുകുമാരനും പൂർണിമ ഇന്ദ്രജിതും. ഇരുവരുടെയും ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അഭിനയത്തിന് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ഇരുവരും. ഇപ്പോഴിതാ പൂർണിമ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. എന്റെ നെഞ്ചാകെ നീയല്ലേ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ മകൾ പ്രാർത്ഥനയുടെ പതിനഞ്ചാം പിറന്നാൾ ആയിരുന്നു. അതിനോടനുബന്ധിച്ച് എടുത്ത ചിത്രമാണ് ഏറെ ശ്രദ്ധനേടുന്നത്.

 

View this post on Instagram

 

Ente nenjaake neeyalle♥️?? PS: Us busy being cringe, when our daughter was celebrating her 15th birthday!! ?

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

അതേസമയം വെള്ളിത്തിരയിലെ സജീവ സാന്നിധ്യമാണ് നടൻ ഇന്ദ്രജിത്. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് താക്കോൽ. നവാഗതനായ കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് താക്കോൽ. ഫാദർ ആംബ്രോസ് ഓച്ചമ്പള്ളിയായാണ് ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ എത്തുന്നത്. മുരളി ഗോപിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടിയാൻ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്ന താക്കോൽ ഹാസ്യത്തിനും സസ്പെന്സിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കുമെന്നാണ് സൂചന. സംവിധായകൻ ഷാജി കൈലാസാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം ഇന്ദ്രജിത്ത് നായകനായെത്തുന്ന’ ആഹാ’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വടം വലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. എഡിറ്ററായ ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ആഹാ’.

അതേസമയം വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന പൂർണിമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്.