ഒരു മധുരക്കിനാവിൻ ലഹരിയുമായി പൂർണിമയും ഇന്ദ്രജിത്തും- നൃത്ത വീഡിയോ

December 14, 2020

ഇന്ദ്രജിത്തും പൂർണിമയും ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് 18 വർഷമായി. മൂന്നു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുപതുകളുടെ തുടക്കത്തിൽ ഇരുവരും വിവാഹിതരായത്. പതിനെട്ടാം വാർഷികത്തിൽ ഇരുവരും ഗംഭീര ആഘോഷങ്ങളിലാണ്. നിരവധി ചിത്രങ്ങൾ താരദമ്പതികൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മനോഹര നൃത്തവുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്തും പൂർണിമയും.

ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് ഗാനമായിരുന്ന ഒരു മധുരക്കിനാവിൻ ലഹരിയുമായി എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഇരുവരും. ഡിസ്കോ ഡാൻസിനെന്ന പോലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതും. കഴിഞ്ഞ പതിനെട്ടു വർഷങ്ങൽ ഇന്ദ്രന്റെ നൃത്തം പോലെ മൃദുലവും, എന്റെ നൃത്തം പോലെ ഭ്രാന്തവുമായിരുന്നു എന്നാണ് പൂർണിമ നൃത്തം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നത്.

വിവാഹ വാർഷികത്തിന് മുന്നോടിയായി രസകരമായ ഒരു കുറിപ്പും ഒന്നാം വിവാഹ വാർഷികത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു പൂർണിമ. ‘എന്നെ പുറകിലേക്ക് എടുത്ത് എറിയുന്നതിന്റെ ഓർമ്മകൾ..ഒരു കേക്കും, പിന്നെ തീർച്ചയായും ഉണ്ടായിരിക്കേണ്ട കപ്പിൾ ഫോട്ടോയും.. കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ടു കുട്ടികൾ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്നു’- പൂർണിമയുടെ വാക്കുകൾ.

Read More:‘കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ടു കുട്ടികളുടെ ഒന്നാം വിവാഹവാർഷികം’- രസകരമായ ചിത്രവുമായി പൂർണിമ ഇന്ദ്രജിത്ത്

ഇന്ദ്രജിത്തിനും പൂർണിമയ്ക്കും രണ്ടു മക്കളാണ് ഉള്ളത്. പ്രാർത്ഥനയും നക്ഷത്രയും. പ്രാർത്ഥന പാട്ടിന്റെ വഴിയേ സിനിമാലോകത്തേക്ക് എത്തിയപ്പോൾ നക്ഷത്ര അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് അഭിനയത്തിലേക്കാണ് എത്തിയത്.

Story highlights- poornima and indrajith dance video