സ്ഥിരമായി എരിവുള്ള ഭക്ഷണം കഴിക്കുന്നവർ അറിയാൻ…

November 24, 2019

സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വയറു വേദനയ്ക്കും അൾസറിനും കാരണമായിത്തീരും. എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് നിരവധി പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്.

എരിവുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരും. ഇത് മറ്റസുഖങ്ങളിലേക്ക് നമ്മെ എത്തിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക് അധികം എരിവുള്ള ഭക്ഷണങ്ങൾ കൊടുത്ത് ശീലിക്കരുത്. ഇത് ഒരുപാട് രോഗങ്ങൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ ഭക്ഷണങ്ങളിൽ ആവശ്യത്തിന് മാത്രം എരിവ് ചേർക്കുക.

Read also: ഫോട്ടോഷൂട്ടിനിടെ കുരങ്ങ് ചാടിപ്പിടിച്ചത് കല്യാണപ്പെണ്ണിന്റെ തലയിൽ; രക്ഷിക്കാൻ ചെറുക്കന്റെ ബുദ്ധിപരമായ നീക്കം- വീഡിയോ 

അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മാനസീകാരോഗ്യത്തെയും ഓർമ്മശക്തിയേയും ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മറവിരോഗം അഥവാ ഡിമെൻഷ്യ അത്ര ചെറിയ കാര്യമല്ല. ഡിമന്‍ഷ്യ വന്നാല്‍ അല്‍ഷിമേഴ്‌സിന് സമാനമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുക. അതേസമയം കേരളത്തിൽ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരികയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തിയാൽ ഇതിനെ ഒരു പരിധി വരെ തടയാനാകും. അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.

മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സെയ്‌സിന്‍ ശരീരത്തിന്റെ മെറ്റബോളിസത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു.