ആരോഗ്യമുള്ള പല്ലിന് വേണം കൃത്യമായ സംരക്ഷണം
മുഖ സംരക്ഷണവും മുടി സംരക്ഷണവുമൊക്കെ പോലെത്തന്നെ ഏറെ കരുതൽ നൽകേണ്ട ഒന്നാണ് പല്ല്. മനുഷ്യ ശരീരത്തില്‍ പ്രധാനമാണ് പല്ല്. എന്നാല്‍ പലരും പല്ലുകളെ വേണ്ട വിധത്തില്‍ സംരക്ഷിക്കാറില്ല. പല്ലുവേദന കഠിനമാകുമ്പോള്‍ മാത്രമാണ് പലരും വൈദ്യസഹായം തേടുന്നതുതന്നെ. ഇത് പല്ലുകളുടെ എന്നെന്നേയ്ക്കുമുള്ള നാശത്തിനു തന്നെ കാരണമാകാറുണ്ട്.
പല്ലുകള്‍ക്ക് ഉണ്ടാകാറുള്ള ചില അസ്വസ്ഥതകളെ പ്രാരംഭത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ വലിയ രീതിയിലുള്ള കേടുപാടുകളില്‍ നിന്നും പല്ലിനെ സംരക്ഷിക്കാം.
ഇന്ന് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് മോണയില്‍ നിന്നുള്ള രക്തസ്രാവം. മോണയില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ തങ്ങി നിന്ന് പല്ലിന് കേടു വരാന്‍ തുടങ്ങുമ്പോഴാണ് ഇത്തരത്തില്‍ മോണകള്‍ക്കിടയില്‍ നിന്നും രക്തം പൊടിയുന്നത്. എന്നാല്‍ പല്ല് കൃത്യമായി ക്ലീന്‍ ചെയ്താല്‍ ഈ പ്രശ്നത്തില്‍ നിന്നും മുക്തി നേടാം.
പല്ലുകളില്‍ ചെറിയ സുഷിരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് പല്ല് കേടാകുന്നു എന്നു സൂചന നല്കുന്ന മറ്റൊരു ലക്ഷണം. ഈ ലക്ഷണം കണ്ടാല്‍ ദന്തഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. ചെറിയ ദ്വാരങ്ങൾ ആദ്യംതന്നെ അടച്ചില്ലെങ്കില്‍ കേടു വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. പിന്നീട് പല്ല് എടുത്തുകളയേണ്ടതായും വരും. ഇത്തരം ദ്വാരങ്ങൾ സേഫ്റ്റി പിന്, ഈര്‍ക്കില്‍ തുടങ്ങിയവ ഉപയോഗിച്ച് സ്വയം ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കുന്നതും കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.
Read also: പിയാനോ വായിച്ച് പൃഥ്വിരാജിന്റെ മകള്‍ അല്ലി; വീഡിയോ പങ്കുവെച്ച് സുപ്രിയ
പല്ലുകളും വായും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതാണ് ആരോഗ്യകരം. അതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ച ശേഷം വായ് വൃത്തിയായി കഴുകണം. അതുപോലെ മധുരമുള്ള ഭക്ഷണം കഴിച്ചാൽ ബ്രഷ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുക. രാവിലെയും വൈകിട്ടും നിർബന്ധമായും പല്ല് തേയ്ക്കണം. എല്ലുപോലെത്തന്നെ പല്ലിനും വേണം കരുതൽ.