പണ്ട് പണ്ടൊരു കാട്ടിൽ!! രാമായണത്തിലെ കഥ പറഞ്ഞ് കുഞ്ഞാവ ; ക്യൂട്ട് വീഡിയോ

November 13, 2019

നിഷ്‌കളങ്കമായ കുട്ടികുറുമ്പുകളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്ചക്കാര്‍  ധാരാളമാണ്. കുഞ്ഞുങ്ങളുടെ പാട്ടുവീഡിയോകൾക്കും ഡാൻസ് വീഡിയോകൾക്കുമൊക്കെ തികഞ്ഞ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നതും. കഴിഞ്ഞ ദിവസം ‘കണ്ണാനെ കണ്ണേ കണ്ണാനെ കണ്ണേ’ എന്ന മനോഹര ഗാനം ആലപിക്കുന്ന കുഞ്ഞുമോളോടെ വീഡിയോ ആസ്വാദകർക്കിടയിൽ ഏറെ കൗതുകം ജനിപ്പിച്ചിരുന്നു. ഇപ്പോഴിതാ രാമായണത്തിലെ രാമന്റെ കഥ പറയുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ് വൈറലാകുന്നത്.

ചേച്ചിക്കൊപ്പം ഇരുന്ന് കഥ പറയുന്ന കുഞ്ഞുമോളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. രാമനെ കാട്ടിൽ കൊണ്ടുവിട്ടതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കുഞ്ഞുമോൾ പറയുന്നത്. അടുത്തിരിക്കുന്ന അമ്മയുടെ സഹായത്തോടെയാണ് കുഞ്ഞാവ കഥ പറയുന്നത്. അനിയത്തികുട്ടിയുടെ കഥയ്ക്ക് ചേച്ചിയുടെ വക നല്ല ഉമ്മകളും സമ്മാനമായി നൽകുന്നുണ്ട്.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് ഒരു കുട്ടിപാട്ടുകാരി. ‘കണ്ണാനേ കണ്ണേ കണ്ണാനേ കണ്ണേ …’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് ഈ കുട്ടിഗായിക പാടുന്നത്. കൈയിൽ മൈക്കും പിടിച്ച് വളരെ മനോഹരമായി പാട്ടുപാടുന്ന കുട്ടിഗായികയുടെ പാട്ടിനൊപ്പം പ്രേക്ഷക മനംനിറയ്ക്കുകയാണ് ഈ കുഞ്ഞുമോളുടെ കുസൃതി നിറഞ്ഞ ചിരിയും. പാട്ടിന് ശേഷം ‘എന്നെക്കൊണ്ട് വയ്യ’ എന്ന കുഞ്ഞിമോളുടെ പഞ്ച് ഡയലോഗിനും നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.