ലോകത്തെ പുരുഷ മുഖമായി മലയാളി യുവാവ്; വിക്കിപീഡിയയിൽ താരമായി അബി
ലോകത്ത് എവിടെ ചെന്നാലും അവിടെയൊക്കെ മലയാളികൾ ഉണ്ടാകുമെന്നാണ് പൊതുവെ പറയാറ്. ഇപ്പോഴിതാ വിക്കിപീഡിയയിലും ഇടംനേടിയിരിക്കുകയാണ് ഒരു മലയാളി. ലോകത്തിലെ എല്ലാത്തിനെക്കുറിച്ചുമുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുന്ന എന്‍സൈക്ലോപീഡിയയാണ് വിക്കിപീഡിയ. ഇവിടെയാണ് മലയാളി യുവാവിന്റെ കടന്നുകയറ്റം.
മാൻ എന്ന വാക്ക് വിക്കിപീഡിയയിൽ തിരയുമ്പോഴാണ് മലയാളി യുവാവ് പ്രത്യക്ഷപെടുന്നത്. മാൻ എന്ന വാക്കിന്റെ അർത്ഥത്തിനൊപ്പമുള്ള ചിത്രത്തിൽ എങ്ങനെ മലയാളി എത്തി എന്നതാണ് ഇപ്പോഴത്തെ സംസാരവിഷയവും. ലോകത്ത് പുരുഷന്റെ പ്രതിരൂപം താടിവെച്ച യുവാവാണോ എന്നുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
the wikipedia entry for ‘man’ has a mallu dude posing as a man I CANNOT pic.twitter.com/A4gnZv2UhE
— twitr breath (@amyoosed) November 4, 2019
ട്വിറ്ററിൽ വൈറലായ ഈ ചിത്രത്തിന് പിന്നാലെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ. മലയാളി യുവാവ് പ്രത്യക്ഷപ്പെടുന്ന വിക്കിപീഡിയ പേജിന്റെ സ്ക്രീൻ ഷോട്ടും ട്വിറ്ററിലൂടെ പങ്കുവയ്ക്കപ്പെട്ടിരുന്നു. പുരുഷന്മാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചെത്തിയപ്പോഴാണ് ഒരു ട്വിറ്റർ ഉപഭോക്താവ് ഇത് കണ്ടെത്തിയത്. എന്തായാലും വിക്കിപീഡിയയിലും ഇടംനേടിയ അബി പുത്തൻപുരയ്ക്കൽ എന്ന യുവാവിന്റെ പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
the wikipedia entry for ‘man’ has a mallu dude posing as a man I CANNOT pic.twitter.com/A4gnZv2UhE
— twitr breath (@amyoosed) November 4, 2019