നടി മഹാലക്ഷ്മി വിവാഹിതയായി

December 16, 2019

സിനിമ-സീരിയൽ താരം മഹാലക്ഷ്മി വിവാഹിതയായി . നിർമൽ കൃഷ്ണയാണ് വരൻ. കലാ വേദികളിൽ നിറഞ്ഞു നിന്ന മഹാലക്ഷ്മി തന്റെ വിവാഹ വാർത്ത മുൻപ് തന്നെ ആരാധകരോട് പങ്കുവെച്ചിരുന്നു.

ഒട്ടേറെ സിനിമ-സീരിയൽ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. ബീന ആന്റണി, കൊച്ചു പ്രേമൻ, വിന്ദുജ, രാധിക സുരേഷ് ഗോപി, മേതിൽ ദേവിക തുടങ്ങി ഒട്ടേറെ പേർ വധൂവരന്മാർക്ക് ആശിർവാദവുമായി എത്തി.

അഭിനേത്രിയും നർത്തകിയും ഗായികയുമൊക്കെയായ മഹാലക്ഷ്മി, അവതാരികയായും തിളങ്ങിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി കലാതിലകമായിരുന്ന മഹാലക്ഷ്മിക്ക് സിനിമയിൽ മികച്ച വേഷങ്ങൾ ലഭിച്ചില്ലെങ്കിലും സീരിയലുകളിൽ തിളങ്ങാൻ സാധിച്ചിരുന്നു.