‘ഞാൻ തളർന്നു വീഴുമെന്ന് ഉറപ്പായ സമയത്താണ് അവർ അവിടെ എത്തുന്നത്’; തീർത്ഥാടനത്തിനിടയിലെ അനുഭവം പങ്കുവെച്ച് അനുരാധ

December 14, 2019

കേരളക്കരയിലും തമിഴകത്തും ഒരുപോലെ പ്രിയങ്കരിയാണ് സ്വരമാധുര്യത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അനുരാധ ശ്രീറാം. പാട്ടിന് പുറമെ സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരത്തിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

അരുണാചലിലേക്കുള്ള മലകയറ്റത്തിനിടെ അവശയായ അനുരാധയെ സഹായിക്കാൻ എത്തിയ ഒരുകൂട്ടം ചെറുപ്പകാരെക്കുറിച്ചാണ് അനുരാധ ഫേസ്ബുക്കിൽ കുറിച്ചത്. അവർക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം ഫാസ്‌ബോക്കിൽ തന്റെ അനുഭവം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമാണ് അനുരാധ ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.

അനുരാധയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം: ദൈവമാണ് ആ സമയത്ത് അവരെ അങ്ങോട്ടേക്ക് അയച്ചത്. അരുണാചലിലേക്കുള്ള മലകയറ്റത്തിനിടെയാണ് തന്നെ സഹായിക്കാൻ ഒരു കൂട്ടം യുവാക്കൾ സഹായവുമായി എത്തിയത്.

അതിശക്തമായ ചൂടിന് പുറമെ കടുത്ത പനിയും ജലദോഷവും മൂലം മലകയറാൻ കഴിയാതെ വളരെയധികം ബുദ്ധിമുട്ടിയിരിക്കുകയായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം ഒരു മണിക്കൂർ കൂടി വേണമെന്നിരിക്കെ താൻ തലകറങ്ങി വീഴുമെന്ന അവസ്ഥയിലായി, അപ്പോഴാണ് എല്ലാ തീർഥാടകർക്കും ഗ്ലൂക്കോസും വെള്ളവും ഒക്കെ നൽകി യുവാക്കൾ എത്തിയത്. വളരെയധികം സ്നേഹത്തോടെയും കരുതലോടെയുമാണ് അവർ എന്നെ നോക്കിയത്. എന്റെ തീർത്ഥാടനം പൂർത്തിയാക്കാൻ എന്നെ സഹായിച്ചതും അവരായിരുന്നു.

ഒരാൾ പൂർണമായും ദൈവത്തിൽ തന്നെ സമർപ്പിച്ചാൽ ദൈവം അവരുടെ സഹായത്തിന് എപ്പോഴും കൂടെയുണ്ടാകും. ഈ യാത്രയിലൂടെ ഞാൻ അത് അനുഭവിച്ചറിയുകയായിരുന്നു.