‘അടുത്ത ജന്മം ജ്യോതികയായി ജനിക്കണമെന്നാണ് ആഗ്രഹം, അപ്പോഴും സൂര്യ തന്നെ ജ്യോതികയെ കല്യാണം കഴിക്കണം’ – അനുശ്രീ

December 20, 2019

മലയാള സിനിമയിലെ തിരക്കേറിയ നായികയാണ് അനുശ്രീ . ഒട്ടുമിക്ക താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും താൻ ആരാധിക്കുന്ന താരത്തെ വെളിപ്പെടുത്തുകയാണ് അനുശ്രീ. തമിഴ് താരം സൂര്യയുടെ കടുത്ത ആരാധികയാണ് അനുശ്രീ. സൂര്യയെക്കുറിച്ച് വലിയൊരു സ്വപ്നവും അനുശ്രീയ്ക്കുണ്ട്.

അടുത്ത ജന്മത്തിലെങ്കിലും സൂര്യയുടെ ഭാര്യ ജ്യോതികയായി ജനിക്കണമെന്നാണ് അനുശ്രീയുടെ ആഗ്രഹം. അതുപോലെ എന്നെങ്കിലും സൂര്യയുടെ നായികയാകണമെന്നും അത്യധികം ആഗ്രഹം അനുശ്രീക്കുണ്ട്.

‘സൂര്യയുടെ കടുത്ത ആരാധികയാണ് ഞാൻ. എനിക്കൊരു ആഗ്രഹമുള്ളത് അടുത്ത ജന്മത്തിലെങ്കിലും ജ്യോതികയായി ജനിക്കണമെന്നതാണ്. പക്ഷെ അപ്പോഴും ജ്യോതിക തന്നെ സൂര്യയെ വിവാഹം ചെയ്യണം. പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി കേരളത്തിൽ സൂര്യ എത്താറുണ്ട്. അപ്പോഴെല്ലാം ചാനലുകളിൽ നിന്നും വിളി വരും, അപ്പോയ്ൻമെൻറ് എടുത്ത് തരട്ടെയെന്നു ചോദിച്ച്. ഞാൻ വേണ്ടെന്നു പറയും. കാരണം അദ്ദേഹത്തിന്റൊപ്പം എന്ന് ഞാൻ അഭിനയിക്കുന്നോ അന്നേ എനിക്ക് കാണേണ്ടതുള്ളൂ.

Read More:കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ നായിക

എന്നെ അദ്ദേഹം ഒരു ആർട്ടിസ്റ്റായി കണ്ടാൽ മതി. അതിനു ശേഷം ഫാൻ ആണെന്നറിഞ്ഞാൽ മതി. എന്നെ കളിയാക്കാനും ചൊറിയാനുമൊക്കെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം സൂര്യയുടെ പേരിൽ കുത്താറാണ് പതിവ്. സിനിമയിലും പുറത്തും പ്രസിദ്ധമാണ് എന്റെ സൂര്യ ആരാധന’. അനുശ്രീ പറയുന്നു.