പൗരത്വ നിയമഭേദഗതി; രാജ്യത്ത് പ്രതിഷേധം ഇന്നും തുടരും

December 22, 2019

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യത്ത് വിവിധ ഇടങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഷേധം ഇന്നും തുടരും. ഉത്തര്‍പ്രദേശിലെ സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കര്‍ഫ്യു തുടരുകയാണ്.

ഉത്തരാഖണ്ഡിലും പ്രതിഷേധങ്ങള്‍ തുടരും. ഡെറാഡൂണ്‍ ഗാന്ധിപാര്‍ക്കില്‍ രാവിലെ 11 മണിക്ക് സമരക്കാര്‍ ഒത്തുകൂടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈദരബാദിലും ബംഗളൂരുവിലും ഇന്നും പ്രതിഷേധമുണ്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കാല്‍നട പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.

അതേസമയം അവധി ദിവസമായതിനാല്‍ പ്രതിഷേധക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷ സംവിധാനമാണ് പൊലീസ് പല മേഖലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.