lakshya

‘അന്ന് ഞാൻ അഭിനേതാവും അദ്ദേഹം ഒരു വിദ്യാർത്ഥിയുമായിരുന്നു. ഈ ചിത്രം പകർത്തിയത് ആരാണെന്നറിയാമോ?’ – പൂർണിമ ഇന്ദ്രജിത്ത്

December 13, 2019

മലയാള സിനിമ ലോകത്തെ മികച്ച താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. പ്രണയിച്ച് വിവാഹിതരായ ഇവർ പതിനേഴാം വിവാഹ വാർഷിക നിറവിലാണ്. പ്രണയപൂർവ്വമായ കുറിപ്പുകളാണ് ഇന്ദ്രജിത്തും പൂർണിമയും വാർഷിക ദിനത്തിൽ പങ്കു വെച്ചിരിക്കുന്നത്. പൂർണിമയുടെ വിവാഹ വാർഷിക ആശംസാ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.

‘ആ ദിവസമാണ് എന്നോട് ഇന്ദ്രജിത്ത് വിവാഹാഭ്യർത്ഥന നടത്തിയത്. അന്നാണ് ഞങ്ങൾ ഒന്നിച്ചുള്ള ഒരു ചിത്രമെടുത്തതും. അന്ന് അയാൾക്ക് 20, എനിക്ക് 21ഉം. അന്ന് ഞാൻ ഒരു അഭിനേതാവും അദ്ദേഹം ഒരു വിദ്യാർത്ഥിയുമായിരുന്നു. ആ ദിനം എനിക്ക് വളരെ വ്യക്തമായി തന്നെ ഓർമയുണ്ട്. നമ്മളന്ന് വളരെ ശക്തമായ പ്രണയത്തിലായിരുന്നു. നമ്മുടെ നെഞ്ചിടിപ്പ് വർധിച്ച്, തൊണ്ട വരണ്ടു..

മാത്രമല്ല ഈ ചിത്രം പകർത്തിയത് ആരാണെന്നറിയാമോ? അമ്മയാണ് (മല്ലിക സുകുമാരൻ). ഈ ചിത്രമെടുക്കുമ്പോൾ അമ്മയ്ക്ക് ആര്യമായിരുന്നോ ഞങ്ങളുടെ തലയിൽ പുകയുന്നതെന്താണെന്ന്? ഇന്ന് അമ്മയെ അടുത്തറിയുമ്പോൾ അന്ന് ഞങ്ങൾക്കിടയിലുണ്ടായിരുന്നതൊക്കെ അമ്മ മനസിലാക്കിയിരുന്നുവെന്നത് ഉറപ്പാണ്. മൂന്നു വർഷത്തെ പ്രണയകാലം, 17 വർഷത്തെ ദാമ്പത്യം.. വിവാഹ വാർഷിക ആശംസകൾ ഇന്ദ്രാ..’.

വിവാഹ വാർഷികം മാത്രമല്ല, പൂർണിമയുടെ പിറന്നാൾ കൂടിയാണ് ഈ ദിനം. പ്രിയതമയ്ക്ക് പിറന്നാളാശംസയും വിവാഹ വാർഷിക ആശംസയും ഇന്ദ്രജിത്ത് പങ്കു വെച്ചിട്ടുണ്ട്.

Read More:തണുത്ത വെള്ളം സ്ഥിരമായി കുടിയ്ക്കുന്നവർ അറിയാൻ…

മികച്ച ഭാര്യയും അമ്മയും സുഹൃത്തുമൊക്കെയായ, തന്റെ ജീവിതത്തിന്റെ വഴികാട്ടിയായ പ്രകാശമെന്നാണ് ഇന്ദ്രജിത്ത് പൂർണിമയെ വിശേഷിപ്പിക്കുന്നത്.