പ്രാചിക്കൊപ്പം അനു സിത്താരയും ഇനിയയും; ശ്രദ്ധേയമായി ‘മാമാങ്കം’ നായികമാരുടെ നൃത്തം

December 17, 2019

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ് ‘മാമാങ്കം’ എന്ന ബ്രഹ്മാണ്ഡ ചിത്രം. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം പദ്മകുമാറാണ്. ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, പ്രാചി തെഹ്ലാന്‍, അനു സിത്താര, ഇനിയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ‘മാമാങ്കം’ നായികമാരുടെ നൃത്ത വീഡിയോ. ഖത്തറില്‍ വെച്ച് ‘മാമാങ്കം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് ചിത്രത്തിലെ നായികമാര്‍ നൃത്തം ചെയ്തത്.

മാമാങ്കത്തിലെ ‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല…’ എന്ന ഗാനത്തിനായിരുന്നു നായികമാരുടെ നൃത്തം. ചിത്രം റിലീസ് ആകുന്നതിന് മുമ്പേ ചിത്രത്തിലെ ഈ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രേയ ഘോഷാലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സിനിമയിലെ ഈ ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് പ്രാചി തെഹ്ലാനും ഇനിയയുമാണ്.

Read more: ബാൻഡേജ് ഷൂസാക്കി; ഓട്ടമത്സരത്തിൽ മിന്നുന്ന വിജയവുമായി റിയ

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രമാണ് ‘മാമാങ്കം’ എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Read more: ആഘോഷത്തിമിര്‍പ്പില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ‘ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്’, ഡിസംബര്‍ 28 ന്

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരിക്കിയിരിക്കുന്ന ചിത്രമാണ് ‘മാമാങ്കം’.

https://www.instagram.com/p/B6BOPeXg4P5/?utm_source=ig_web_copy_link