രഥം പോലൊരു നാനോ കാര്‍; നീരജ് മാധവ് നായകനായി ‘ഗൗതമന്റെ രഥം’: ഫസ്റ്റ്‌ലുക്ക്

December 31, 2019

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിച്ച് ജനസ്വീകാര്യത നേടിയ താരമാണ് നീരജ് മാധവ്. താരം നായകനായെത്തുന്ന ചിത്രം ഒരുങ്ങുന്നു. ‘ഗൗതമന്റെ രഥം’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തെത്തി. നായകനൊപ്പം തന്നെ ഒരു നാനോ കാറും ഫസ്റ്റ്‌ലുക്കില്‍ ഇടം നേടിയിട്ടുണ്ട്. ഇതുതന്നെയാണ് ഈ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെ വ്യത്യസ്തമാക്കുന്നതും.

നവാഗതനായ ആനന്ദ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഗൗതമന്റെ രഥം’. ചിത്രത്തില്‍ നായകനെപ്പോലെ തന്നെ പ്രാധാന്യം ഉണ്ട് നാനോ കാറിനും. ചിത്രത്തിന്റെ പേരു പോലെതന്നെ ഗൗതമന്റെ രഥം എന്ന വേഷമാണ് നാനോ കൈകാര്യം ചെയ്യുന്നത്. ഗൗതമന്റെ കുടുംബവും കൂട്ടുകാരും നാനോ കാറിനൊപ്പം ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഇടം നേടിയിട്ടുണ്ട്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘ഗൗതമന്റെ രഥം’. 2020 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തും.

Read more: 2019-ല്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ചില സുന്ദരഗാനങ്ങള്‍

കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് സി എം ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണ്. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, കലാഭവന്‍ പ്രജോദ്, കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട. പുതുമുഖ താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് ചിത്രത്തിലെ നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. നവാഗതനായ അങ്കിത് മേനോന്‍ ആണ് സംഗീത സംവിധായകന്‍.

https://www.facebook.com/AjuVargheseOfficial/photos/a.321210511300025/2706047169483002/?type=3&theater