കരുണവറ്റാത്ത സുമനസ്സുകളുടെ കാരുണ്യം കാത്ത് ഒരു കുടുംബം

January 6, 2020

ജീവിതത്തില്‍ മഹാദുരന്തങ്ങളോട് പോരാടി അനുദിനവും വേദനിക്കുന്ന അനേകര്‍ക്ക് ആശ്വസമേകുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തുകയും അവര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകാന്‍ സുമനസ്സുകളെ കണ്ടെത്തുകയും ചെയ്യുന്നു ഈ പരിപാടിയിലൂടെ. അനേകര്‍ക്കാണ് അനന്തരം പരിപാടി പുത്തന്‍ പ്രതീക്ഷകളും സ്വപനങ്ങളും സമ്മാനിക്കുന്നത്.

കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശികളാണ് എബ്രഹാമും ജിനി എബ്രഹാമും. ഈ ദമ്പതികളുടെ രണ്ട് ആണ്‍മക്കളും അനുദിനവും രോഗത്തോട് പോരാടുകയാണ്. മൂത്ത മകന്‍ എബ്രഹാം യുഹനോന്‍ കടുത്ത മനസീകരോഗത്താല്‍ ചികിത്സയ്ക്ക് വിധേയനാകുന്നു. 22 വയുകാരനാണ് എബ്രഹാം യുഹനോന്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ സൈക്കാട്രിക് വിഭാഗത്തിലായിരുന്നു ചികിത്സ.

പതിനാല് വയസ്സുകാരനായ ഇളയമകന്‍ ഗീവര്‍ഗീസിന് ജന്മനാ തല വളരുന്ന രോഗമാണ്. സംസാര ശേഷിയില്ല ഗീവര്‍ഗീസിന്. രണ്ട് മക്കളുടെയും ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. പിതാവ് എബ്രഹാം ഹൃദയസംബന്ധമായ അസുഖത്താലും ചികിത്സയിലാണ്. കരുണവറ്റാത്ത സുമനസ്സുകളുടെ കാരുണ്യം കാത്തിരിക്കുകയാണ് ഈ കുടുംബം.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C