ചുവന്ന പട്ടിൽ തിളങ്ങി അനുശ്രീ

January 13, 2020

മലയാളികളുടെ പ്രിയ നായികയാണ് അനുശ്രീ. നാടൻ സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് എത്തിയ അനുശ്രീ, റിയാലിറ്റി ഷോയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെ എത്തിയ അനുശ്രീക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

അത്രയധികം സിനിമകളാണ് അനുശ്രീയുടേതായി തിയേറ്ററുകളിൽ അടുപ്പിച്ച് ചെയ്യുന്നത്. വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന അനുശ്രീ ഇപ്പോൾ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

ചുവപ്പ് പട്ടുസാരിയിൽ അതിസുന്ദരിയാണ് അനുശ്രീ. മലയാള സിനിമയിലെ തിരക്കേറിയ നായികയാണ് അനുശ്രീ . ഒട്ടുമിക്ക താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും താൻ ആരാധിക്കുന്ന താരത്തെ വെളിപ്പെടുത്തുകയാണ് അനുശ്രീ. തമിഴ് താരം സൂര്യയുടെ കടുത്ത ആരാധികയാണ് അനുശ്രീ. സൂര്യയെക്കുറിച്ച് വലിയൊരു സ്വപ്നവും അനുശ്രീയ്ക്കുണ്ട്.

Read More:വനിത ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു- നയിക്കാൻ ഹർമീൻ പ്രീത് കൗർ

അടുത്ത ജന്മത്തിലെങ്കിലും സൂര്യയുടെ ഭാര്യ ജ്യോതികയായി ജനിക്കണമെന്നാണ് അനുശ്രീയുടെ ആഗ്രഹം. അതുപോലെ എന്നെങ്കിലും സൂര്യയുടെ നായികയാകണമെന്നും അത്യധികം ആഗ്രഹം അനുശ്രീക്കുണ്ട്.