മുട്ട കഴിക്കും മുമ്പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഏറ്റവും സുലഭമായി ചെറിയ വിലയിൽ മാർക്കറ്റുകളിൽ ലഭ്യമാകുന്ന പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയ ഒരു ഭക്ഷ്യ വിഭവമാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ട ഭക്ഷണ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ പക്ഷപാതം, വിളർച്ച പോലുള്ള അസുഖങ്ങൾ തടയാൻ സാധിക്കും. എന്നാൽ പലരും കരുതുന്നതുപോലെ മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ വർധിക്കില്ല. അതുപോലെ അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുവാനും സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വര്‍ധിക്കും. ദിവസവും മുട്ട കഴിക്കുന്നത് കാഴ്ച വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. ആരോഗ്യത്തിനും സൗന്ദ്യര്യത്തിനും ഒരുപോലെ ഗുണംചെയ്യുന്ന മുട്ട മുടിയ്ക്കും ഏറ്റവും ബെസ്റ്റാണ്. ഇങ്ങനെ എണ്ണിയാൽ അവസാനിക്കില്ല മുട്ടയിലെ ഗുണങ്ങൾ.
എന്നാൽ പ്രമേഹ രോഗമുള്ളവർ മുട്ട കഴിക്കാമോയെന്ന് പലരും സംശയിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രമേഹമുള്ളവർ ബ്രേക്ക്ഫാസ്റ്റിൽ മുട്ട ഉൾപ്പെടുത്താൻ ശ്രമിക്കണം.
എന്നാൽ ഇന്ന് മാർക്കറ്റുകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റുമായി മോശമായ മുട്ടകൾ ധാരാളമായി കേരളത്തിലേക്ക് കയറ്റി അയക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരത്തിൽ എത്തുന്ന മുട്ടകൾ ബേക്കറികളിലേക്കും മറ്റും എത്തിച്ച് അവ ഭക്ഷണങ്ങളിൽ ചേർക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. വൃക്ക, കരൾ, തൈറോയിഡ് ഗ്രന്ഥി എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ഫിപ്രോനിൽ എന്ന കീടനാശിനിയുടെ അംശം ചിലയിടങ്ങളിൽ മുട്ടയിൽ കണ്ടെത്തിയെന്ന തരത്തിലുള്ള വാർത്തകളും നേരെത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗുണനിലവാരമുള്ള മുട്ടകൾ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.