അച്ഛനൊപ്പം അസ്തമയം ആസ്വദിച്ച് ഇസക്കുട്ടനും; വൈറൽ ചിത്രം

January 15, 2020

കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങൾ വിടാതെ പിന്തുടരുകയാണ് നടൻ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും. ആരാധകരുടെ ഇഷ്ടതാരമായതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകരും ഏറെയാണ്. കുഞ്ഞുമകൻ ഇസയുടെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അപ്പായുമായൊത്ത് അസ്തമയം ആസ്വദിക്കുന്ന കുഞ്ഞുമകന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിന് മികച്ച കമന്റുകളും ലഭിക്കുന്നുണ്ട്.

അതേസമയം കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രം കാണാൻ തിയേറ്ററിൽ എത്തിയ ഇസക്കുട്ടന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ പതിനേഴിനായിരുന്നു ഇസഹാക്കിന്റെ ജനനം.  എന്തായാലും ചെറിയ കാലയളവിനുള്ളിൽ നിരവധി ആരാധകരും ഈ കുട്ടിത്താരത്തിനുണ്ട്.

വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ കുഞ്ചാക്കോയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം അഞ്ചാം പാതിരായാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മാർട്ടിൻ പ്രക്കാട്ടിനൊപ്പം പുതിയൊരു ചിത്രവും കുഞ്ചാക്കോയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ സിവിൽ പോലീസ് ഓഫീസറായാണ് താരം വേഷമിടുന്നത്. താരം തന്നെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും.

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ചാര്‍ലി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രമാണിത്. ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവര്‍ക്കും പുറമെ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Even the setting Sun has a Glow…🌤The Energy to rise up the next day🌞The Hope that it will be a better one🌻🌻…..Stay blessed dears….🌟🌟

Posted by Kunchacko Boban on Tuesday, 14 January 2020