നിഗൂഢത നിറച്ച് ‘ഇഷ’ ഫസ്റ്റ്‌ലുക്ക്‌

January 11, 2020

‘സ്വര്‍ണ്ണക്കടുവ’, ‘മായാമോഹിനി’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ ജോസ് തോമസ്. ‘ഇഷ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ഒരു ഹൊറര്‍ ത്രില്ലറായിരിക്കും ചിത്രം എന്ന സൂചന നല്‍കും വിധത്തിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. നിഗൂഢത നിറയ്ക്കുന്ന പോസ്റ്റര്‍ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഏറെ നിഗൂഢതയും സസ്‌പെന്‍സും ഒളിപ്പിച്ചാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ‘ഹെര്‍ പ്‌ളേ ഗോട്ട് ഡാര്‍ക്കര്‍’ എന്ന ടാഗ്‌ലൈനോടെയാണ് ഇഷ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുക.. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോനാഥന്‍ ബ്രൂസാണ് ഇഷയുടെ നിര്‍മാണം.

Read more: കാഴ്ചകള്‍ അവസാനിക്കുന്നതിനു മുമ്പേ ‘കവിത’ കണ്ടു തന്റെ ഇഷ്ടതാരത്തെ കണ്‍നിറയെ: സ്‌നേഹക്കുറിപ്പ്‌

അതേസമയം ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. താമസിയാതെ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കയിരിക്കുന്നത്.

വ്യത്യസ്ത കഥാപ്രമേയമുള്ള നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് ജോസ് തോമസ്. മായാമോഹിനി, ശൃംഖാരവേലന്‍, മാട്ടുപ്പെട്ടി മച്ചാന്‍, സാദരം, ഉദയപുരം സുല്‍ത്താന്‍, സ്വര്‍ണ്ണക്കടുവ എന്നിവയെല്ലാം ജോസ് തോമസ് സംവിധാനം നിര്‍വഹിച്ച ചിത്രങ്ങളാണ്. ഈ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കും ഇഷ എന്ന പുതിയ ചിത്രം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇത് ശരിവയ്ക്കുന്നുണ്ട്.

ഒട്ടേറെ വിജയചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച പ്രിയസംവിധായകൻ ജോസ് തോമസ് വീണ്ടുമെത്തുന്നു..!ഇഷ എന്ന് പേരിട്ടിരിക്കുന്ന…

Posted by ISHA MOVIE on Friday, 10 January 2020