അഞ്ചാം പാതിരാ കാണാനെത്തിയ സ്പെഷ്യൽ അതിഥി ഇസക്കുട്ടൻ; സന്തോഷം പങ്കുവച്ച് ഉണ്ണിമായ

January 12, 2020

തിയേറ്ററുകളിൽ മികച്ച പ്രതികരണംനേടി മുന്നേറികൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ‘അഞ്ചാം പാതിരാ’. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം കാണാൻ എത്തിയ അതിഥിയുടെ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് നടി ഉണ്ണിമായ.

‘അഞ്ചാം പാതിരയെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്പെഷ്യൽ ആണ്. അപ്പായിയുടെ ഇസക്കുട്ടൻ അവന്റെ ആദ്യ ചിത്രം കാണാൻ തിയേറ്ററിൽ എത്തി.’ ഇസഹാക്കിന്റെ ക്യൂട്ട് ചിത്രം പങ്കുവച്ചുകൊണ്ട് ഉണ്ണിമായ കുറിച്ചു. കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിലെ താരമാണ്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. ഏപ്രില്‍ പതിനേഴിനായിരുന്നു ഇസഹാക്കിന്റെ ജനനം.

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അഞ്ചാം പാതിരാ’. മികച്ച ഒരു ത്രില്ലർ ചിത്രമെന്നാണ് സിനിമയെക്കുറിച്ച് കാഴ്ചക്കാർ അഭിപ്രായപെടുന്നത്. 2020 ൽ പുറത്തിറങ്ങിയ ഏറ്റവും നല്ല സിനിമയെന്നും പറയുന്നുണ്ട്.