മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി
January 18, 2020

മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ രാജു വിവാഹിതനായി. ശംഖുമുഖം ക്ഷേത്രത്തിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഐശ്വര്യ പി നായരാണ് വധു. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തിരുവനന്തപുരത്താണ് റിസപ്ഷൻ ഒരുക്കിയിരിക്കുന്നത്. ജനുവരി 19ന് നടക്കുന്ന റിസപ്ഷനിൽ രാഷ്ട്രീയ സംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
Read More:‘നാട്ടിക ബീച്ച് ഫെസ്റ്റിവൽ’- പഞ്ചഗുസ്തിയിൽ കിരീടമുയർത്തി എറണാകുളവും തൃശ്ശൂരും
സച്ചിൻ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയില്ലെങ്കിലും സഹോദരൻ നിരഞ്ജൻ സിനിമയിൽ സജീവമാണ്. ‘ഡ്രാമ’, ‘ഫൈനൽസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നിരഞ്ജൻ.