‘മലയാളത്തിൽ ലോകനിലവാരത്തിലുള്ള വി എഫ് എക്സ്!’- ആകാംക്ഷയോടെ മരയ്ക്കാറിനായി കാത്തിരിക്കുന്നുവെന്ന് പൃഥ്വിരാജ്

January 28, 2020

പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ ഒരുക്കുന്ന ‘മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ മരയ്ക്കാറായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, പ്രഭു, അർജുൻ തുടങ്ങിയ വമ്പൻ താരനിരയാണ് എത്തുന്നത്.

ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വി എഫ് എക്സും ആക്ഷനും ഒത്തിണക്കിയ ടീസറിനെ അഭിനന്ദിച്ച് പൃഥ്വിരാജ് രംഗത്ത് എത്തിയിരിക്കുകയാണ്.

‘മലയാളത്തില്‍ വേള്‍ഡ് ക്ലാസ് വി എഫ്എക്സ് ഒരുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ് എന്നിരിക്കെ ഈ ടീസർ ഗംഭീരം തന്നെയാണ്. മാസ്റ്റർ മികച്ച ഫോമിൽ.. സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നു’. പൃഥ്വിരാജ് കുറിക്കുന്നു.

Read More: ‘ധോണിയുടെ സീറ്റ് ഇന്നും ഒഴിഞ്ഞു കിടക്കുകയാണ്’- വികാരഭരിതനായി ചാഹൽ

ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും  ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ. മാർച്ച് 26നാണ് റിലീസ്.