പാലും പാൽ ഉത്പന്നങ്ങളും: അറിഞ്ഞിരിക്കാം ചില ആരോഗ്യകാര്യങ്ങൾ
ആരോഗ്യത്തോടെ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. ആരോഗ്യപരിപാലനത്തിന് നാം ദിവസവും കഴിക്കുന്ന ആഹാര പദാർത്ഥങ്ങളിൽ ഒന്നാണ് പാൽ. എന്നാൽ പലപ്പോഴും പാലും പാൽ ഉൽപ്പന്നങ്ങളും ആരോഗ്യത്തിന് ദോഷകരമായും മാറാറുണ്ട്.
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസിന്റെ അപര്യാപ്തതയാണ് ലാക്ടോസ് ഇൻടോളറൻസിന് കാരണമാകുന്നത്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. മാസം തികയാതെ ഉണ്ടാകുന്ന കുട്ടികളിൽ ലാക്ടോസിന്റെ കുറവ് ഉണ്ടാകാറുണ്ട്. അതുപോലെ ചെറുകുടലിൽ ഉണ്ടാകുന്ന മുറിവ് മൂലവും ലാക്ടോസിന്റെ ഉത്പാദനം കുറയാറുണ്ട്. ലാക്ടോസിന്റെ ഉത്പാദനം കൂട്ടാൻ മരുന്ന് വിപണിയിൽ ലഭ്യമല്ല. അതുകൊണ്ടുതന്നെ കൃത്യമായ ആഹാരക്രമം പാലിക്കുന്നതുവഴി ഒരു പരിധിവരെ ലാക്ടോസിന്റെ ഉത്പാദനം വർധിപ്പിക്കാൻ സാധിക്കും.
അതേസയം ചില ആളുകളിൽ പാലിന്റെ ഉപയോഗം അലർജി ഉണ്ടാകുന്നതിന് പോലും കാരണമാകും. പാൽ ചൂടോടെ കുടിയ്ക്കുന്നതാണ് നല്ലത്. അമിതായി തണുപ്പിച്ച പാൽ ശരീരത്തിന് അധികം നല്ലതല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Read also: 22 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഗോവണിപ്പടികള്‍ വീണ്ടും…; ഓര്‍മ്മകളിലൂടെ നടന്നുകയറി മഞ്ജു വാര്യര്‍: വീഡിയോ
പാലിനെ ബാക്ടീരിയകളും വൈറസുകളും പെട്ടന്ന് ആക്രമിക്കും. അതുകൊണ്ടാണ് പാൽ വേഗം കേടാകുന്നതും. പാൽ ഉത്പന്നങ്ങളും കൂടുതൽ ദിവസം വച്ചുപയോഗിക്കുന്നത് അത്ര നല്ലതല്ല. തിളപ്പിച്ചാറ്റിയ പാൽ ചെറു ചൂടോടെ കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. എന്നാൽ പാൽ അമിതമായി കുടിയ്ക്കുന്നതും അത്ര നല്ലതല്ല. കുട്ടികൾക്കും ആവശ്യത്തിന് മാത്രം പാൽ കൊടുക്കുക.